കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയതിന് കുടത്ത് വിമർശനം നേരിടുന്ന നടി ഭാമക്കെതിരെ സൈബര്‍ ആക്രമണം. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കടുത്ത വിമർശനങ്ങൾ നേരിടുകയാണ് നടി. താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായതായി നടൻ സിദ്ദിഖും ഭാമയും നേരത്തേ മൊഴി നല്‍കിയിരുന്നു.
എന്നാല്‍, സാക്ഷി വിസ്താരത്തിനിടെ രണ്ടുപേരും ഇരുവരും ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവും നടി ബിന്ദു പണിക്കരും നേരത്തെ തന്നെ കൂറുമാറിയിരുന്നു.
പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ഭാമയും സിദ്ദിഖും കഴിഞ്ഞ ദിവസം കൂറുമാറിയതിനെ തുടര്‍ന്ന് രൂക്ഷവിമര്‍ശനവുമായി താരങ്ങളായ രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, സംവിധായകന്‍ ആഷിഖ് അബു എന്നിവര്‍ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.