നടി ഖുശ്ബുവിന്റെ മേക്കോവർ പ്രേക്ഷകരെ ഏറെ ഞെട്ടിച്ചിരുന്നു. 20 കിലയോളമായിരുന്നു കുറച്ചത്. പുത്തൻ ലുക്കിന് പിന്നിലുള്ള രഹസ്യം ആരാഞ്ഞ് പ്രേക്ഷകർ അന്ന് രംഗത്ത് എത്തുകയും നടിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ശരീരഭാരം കുറച്ചതിന്റെ പേരിൽ ഖുശ്ബു വാർത്തകളിൽ ഇടംപിടിച്ചതിന് പിന്നാലെ വീണ്ടും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്.
കോക്സിക്സ് ബോൺ സർജറിക്ക് വിധേയയായിരിക്കുകയാണ് താരം. ഖുശ്ബു തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരേട് പങ്കുവെച്ചിരിക്കുന്നത്. ആശുപത്രിയിൽ കിടക്കയിൽ നിന്നുള്ള ചിത്രം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് സർജറി കഴിഞ്ഞ വിവരം അറിയിച്ചത്.
'കോക്സിക് സർജറി കഴിഞ്ഞ് വീട്ടിലെത്തി. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ജോലിയിൽ മടങ്ങിയെത്തും. നിങ്ങളുടെ ആശംസകൾക്ക് മറുപടി അയക്കാത്തതിൽ ദുഃഖമുണ്ട്. ഒരിക്കൽ കൂടി എല്ലാവർക്കും ആശംസകൾ നേരുന്നു'- ചിത്രത്തിനോടൊപ്പം ട്വീറ്റ് ചെയ്തു.
ഖുശ്ബുവിന് രോഗശാന്തി നേർന്ന് ആരാധകർ എത്തിയിട്ടുണ്ട്. പഴയത് പോലെ എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരട്ടെ എന്ന് ആരാധകർ കമന്റ് ചെയ്തു.
നട്ടെല്ലിന്റെ അടിഭാഗത്തുള്ള 'സാക്രം' എന്ന അസ്ഥിയുടെ അഗ്രഭാഗത്ത് കാണുന്ന 3 മുതൽ 5 വരെയുള്ള ചെറിയ അസ്ഥികളാണ് ടെയിൽ ബോൺ അഥവാ കോക്സിക്സ്. ഈ എല്ലിനുള്ള വേദനയാണ് കോക്സിഡൈനിയ അഥവാ ടെയിൽ ബോൺപെയിൻ. സ്ത്രീകളിലാണ് ഇതു പൊതുവെ കണ്ടു വരുന്നത്. ഗർഭിണിയാകുന്ന സമയത്തും പ്രസവത്തിനു ശേഷവും ഈ വേദന കണ്ടു വരുന്നുണ്ട്. ദീർഘദൂരം യാത്ര ചെയ്യുന്നവർക്കും ബൈക്കിൽ സഞ്ചരിക്കുന്നവർക്കും സ്ഥിരമായി കസേരയിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്കും ഇതേ വേദന അനുഭവപ്പെടാറുണ്ട്. ശരീരത്തിന്റെ വണ്ണം കൂടിയാലും വണ്ണം കുറഞ്ഞാലും ടെയ്ൽ ബോണിന് വേദന അനുഭവപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.