നടി നിമിഷ സജയന്‍ വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനം കവർന്നത്. അഭിനയ ജീവിതത്തിലെ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള തയാറെടുപ്പിലാണ് നടി.
ദേശീയ പുരസ്‌കാര ജേതാവായ ഒനിര്‍ സംവധാനം ചെയ്യുന്ന ബോളിവുഡ് സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നത് നിമിഷയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വി ആര്‍ എന്നാണ് സിനിമയുടെ പേര്. ഒനിര്‍ തന്നെ സംവിധാനം ചെയ്ത ഐം ആം ലൈക് ഐ ആം എന്ന സിനിമയുടെ തുടര്‍ച്ചയാണിതെന്നാണ് കരുതുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും.
നിമിഷയെ നായികയാക്കി ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ എന്ന ചിത്രം ആമസോണില്‍ റിലീസ് ചെയ്തിരുന്നു. ഒ.ടി.ടി റിലീസിന് പിന്നാലെ സിനിമ ഇന്ത്യ മുഴുവനും ചര്‍ച്ചയാവുകയും ചെയ്തു. അതിന് പുറമെ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ടും നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തിരുന്നു. നിലവില്‍ മാലിക് എന്ന മഹേഷ് നാരായണന്‍ ചിത്രമാണ് നിമിഷയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.
നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രമായ ഫുട്‍പ്രിന്റ്‍സ് ഓണ്‍ വാട്ടര്‍ ആണ് നിമിഷ നായികയാകുന്ന മറ്റൊരു സിനിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.