40 വർഷം മുമ്പ് ഒരു ക്രിസ്മസ് ദിനത്തിൽ തനിക്ക് പുതുജീവൻ നൽകിയ സിനിമയെ ഓർത്തെടുക്കുകയാണ് നടി പൂർണിമ ഭാഗ്യരാജ്. ഫാസിൽ സംവിധാനം ചെയ്ത 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' 1980 ഡിസംബർ 25നാണ് റിലീസ് ആയത്. ഈ സിനിമയിലൂടെയാണ് മോഹൻലാൽ, ശങ്കർ, പൂർണിമ എന്നിവർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
'തിരനോട്ടം' എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യം അഭിനയിച്ചതെങ്കിലും പുറത്തിറങ്ങിയ ആദ്യചിത്രം 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' ആയിരുന്നു. 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മനോഹര സിനിമയിലൂടെ മോഹൻലാലിനും ശങ്കറിനും എനിക്കും പുതുജീവൻ കിട്ടിയിട്ട് ഇന്ന് 40 വർഷം. നന്ദി അപ്പച്ചൻ, നവോദയ, സംവിധായകൻ ഫാസിൽ'- പൂർണിമ ഇൻസ്റ്റഗ്രാമിൽ എഴുതി. സിനിമയുടെ വിജയാഘോഷവേളയിൽ മോഹൻലാലും ശങ്കറും പൂർണിമയും നിർമാതാവ് നവോദയ അപ്പച്ചനൊപ്പം നിൽക്കുന്ന ചിത്രവും അവർ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.