മലയാളത്തിലെ മുൻകാല നായിക ഷബാനയുടേയും പ്രമുഖ ചലച്ചിത്രനിർമ്മാണ -വിതരണ സ്ഥാപനങ്ങളുടെ ഉടമയുമായ മുഹമ്മദ് സലിമിന്റേയും മകൾ ഫാത്തിമ സലിം വിവാഹിതയായി. ഐ.ടി.ഉദ്യോഗസ്ഥൻ പ്രണവ് ദേവാണ് വരൻ. കോവളം താജ് ഹോട്ടലിൽവെച്ചായിരുന്നു വിവാഹം.മലയാളത്തിനു പുറമേ തമിഴ് കന്നഡ, തെലുങ്കു സിനിമയിലെ പ്രമുഖർ വിവാഹത്തിന് പങ്കെടുത്തിരുന്നു.
തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ജന്മാന്തരങ്ങൾ എന്ന ചിത്രത്തിലൂടെ വിനീതിൻ്റെ നായികയായി അരങ്ങേറ്റം കുറിച്ച ഷബാന പിന്നീട് തമിഴ് മേഖലയിലേക്കു കടന്നു പുതു പുതു അർത്ഥങ്ങൾ ആത്മ തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളിലും പിന്നീട്, തെലുങ്കിലും 'കന്നഡത്തിലുമായി ഏറെ തിരക്കുള്ള നടിയായി മാറിയിരുന്നു.വിവാഹത്തോടെ അഭിനയരംഗം വിട്ട ഷബാന ഇപ്പോൾ ചെന്നൈയിലാണു താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.