ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് ഷംന കാസിം- വിഡിയോ

ജീവിതത്തിലെ പുതിയ വിശേഷം പങ്കുവെച്ച് നടിയും നർത്തകിയുമായ ഷംന കാസിം. നടി അമ്മയാവാൻ തയാറെടുക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുതിയ സന്തോഷം അറിയിച്ചത്. താരത്തിനും ഭർത്താവിനും ആശംസയുമായി ആരാധകരും സഹപ്രവർത്തകരും എത്തിയിട്ടുണ്ട്.

കുടുംബാംഗങ്ങൾക്കൊപ്പം കേക്ക് മുറിച്ചാണ് പുതിയ സന്തോഷം ആഘോഷിച്ചത്. തന്റെ മാതാപിതാക്കൾ വീണ്ടും മുത്തച്ഛനും മുത്തശ്ശിയുമാകാൻ പോകുകയാണെന്നാണ് നടി പറഞ്ഞത്.

2022 ഒക്ടോബറിലായിരുന്നു ഷംനയുടേയും ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുടേയും വിവാഹം. ദുബൈയിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

Full View


Tags:    
News Summary - Actress Shamna Kasim Announces Pregnancy, ‘Mom To Be’ Celebration Video Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.