നടി വിജയലക്ഷ്മി അന്തരിച്ചു

പ്രശസ്ത തമിഴ് താരം വിജയലക്ഷ്മി(70) അന്തരിച്ചു. ചൊച്ചാഴ്ച ചെന്നൈയിലെ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. കുറച്ചു നാളുകളായി വൃക്ക രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു . ഇന്നലെ  ശ്വാസമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 

നാടകത്തിലൂടെ അഭിനയരംഗത്ത് ചുവടുവെച്ച വിജയലക്ഷ്മി മിനിസ്ക്രീനിലൂടെയാണ്  പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയത്. തുടക്കത്തിൽ സിനിമകളിൽ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

'ഭാരതിക്കണ്ണമ്മ’ എന്ന പരമ്പരയിലെ മുത്തശ്ശി വേഷമാണ് താരത്തെ പ്രശസ്തയാക്കിയത്. ശരവണൻ മീനാക്ഷി, മുത്തഴക്, ഈറമാന തുടങ്ങിയ അമ്പതോളം പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. 

Tags:    
News Summary - Actress Vijaya Lakshmi demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.