ഇത് വയനാടിനൊപ്പം നിൽക്കാനുള്ള സമയം; ആസിഫ്‌ അലി-സുരാജ് ചിത്രം അഡിയോസ്‌ അമിഗോ റിലീസ് മാറ്റി

ആസിഫ്‌ അലിയെയും സുരാജ്‌ വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നഹാസ്‌ നാസർ സംവിധാനം ചെയ്യുന്ന അഡിയോസ്‌ അമിഗോ റിലീസ്‌ വൈകും. ആഗസ്റ്റ് 2ന്‌ തിയേറ്ററുകളിലെത്തേണ്ട ചിത്രമായിരുന്നു ഇത്‌. വയനാട്ടിലെ ദുരന്തത്തിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ തങ്ങളുടെ സിനിമയുടെ റിലീസ്‌ മാറ്റുകയാണെന്ന്‌ ചിത്രത്തിന്റെ നിർമ്മാതാവായ ആഷിക്‌ ഉസ്‌മാൻ അറിയിച്ചു. "വയനാട് ദുരന്തത്തില്‍ ചിന്തിക്കാനാവാത്ത നഷ്ടം സംഭവിച്ചവര്‍ക്കൊപ്പം ഹൃദയം കൊണ്ട് നില്‍ക്കുകയാണ് നമ്മള്‍. വലിയ ദു:ഖത്തിന്‍റെ ഈ സമയത്ത് ദുരന്തം ആഘാതമേല്‍പ്പിച്ചവര്‍ക്കൊപ്പമാണ് നാം. നമ്മളെയൊക്കെയും ഇത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിച്ചിട്ടുണ്ട്. അതിനാല്‍ സിനിമയുടെ റിലീസ് നീട്ടിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്". എന്നാണ് ആഷിക് ഉസ്മാന്‍ സാമൂഹിക മാധ്യമം വഴി അറിയിച്ചത്.

ടൊവിനോയും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തല്ലുമാലയുടെ അസോസിയേറ്റായിരുന്ന നഹാസിന്റെ ആദ്യ സംവിധാന സംരംഭമാണിത്‌. കെട്ട്യോളാണ്‌ എന്റെ മാലാഖയ്‌ക്കു ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്‌ സംഗീതം ഒരുക്കിയത്‌ ഗോപി സുന്ദറും വരികളെഴുതിയത്‌ വിനായക്‌ ശശികുമാറുമാണ്‌. ക്യാമറ ജിംഷി ഖാലിദ്‌. എഡിറ്റിങ്: നിഷാദ്‌ യൂസഫ്‌. ആർട്ട്‌: ആഷിഖ്‌. ആഷിക്‌ ഉസ്‌മാൻ പ്രോഡക്‌ഷൻസിന്റെ പതിനഞ്ചാമത്‌ ചിത്രമായ അഡിയോസ്‌ അമിഗോയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്ററും ആദ്യ ഗാനവുമൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.

Tags:    
News Summary - Adios Amigo release changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.