രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. ഏറെ പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയ ചിത്രത്തിന് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല. ജൂൺ 16 ന് പുറത്ത് ഇറങ്ങിയ ചിത്രത്തിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു.
അതിനിടെ ബോളിവുഡ് സംവിധായകൻ നിതേഷ് തിവാരിയും രമായാണം അടിസ്ഥാനമാക്കി സിനിമയൊരുക്കാൻ തയാറെടുക്കുകയാണ്. ആലിയ ഭട്ടും രൺബീർ കപൂറുമാണ് രാമനും സീതയുമായി എത്തുന്നത്. ആദിപുരുഷിന് നേരെ വിമർശനം ഉയർന്നതോടെ ചിത്രം ശ്രദ്ധയോടെ കൈകാര്യം ചെയ്യാനാണ് സംവിധായകൻ തീരുമാനിച്ചിരിക്കുന്നത്. ആദിപുരുഷിന്റെ സംഭാഷണത്തിനെതിരെയാണ് ഏറ്റവും കൂടുതൽ വിമർശനം ഉയർന്നത്. ഇത് ആവർത്തിക്കാതിരിക്കാൻ അണിയറപ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട്.
ആദിപുരുഷ് പോലെയായിരിക്കില്ല ഈ ചിത്രമെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ഒരു മാധ്യമത്തിനോട് പറഞ്ഞു. നിതേഷ് തിവാരിയുടെ ചിത്രം മോഷൻ കാരിക്കേച്ചറല്ല, ഒരു യഥാർഥ പെർഫോമേഴ്‌സ് സിനിമയായിരിക്കുമെന്ന് പ്രതീക്ഷിക്കാം. ആദിപുരുഷിലെ കഥാപാത്രങ്ങളെ അംഗീകരിക്കാൻ ജനങ്ങൾക്ക് കഴിഞ്ഞില്ല. അവർ കഥ മാറ്റി സംഭാഷണങ്ങൾ വളരെ സമകാലികമായി നിലനിർത്തി. ഇതിഹാസ ചിത്രത്തിൽ ഈ കാര്യങ്ങൾ സ്വീകാര്യമല്ല. എല്ലാത്തിനേയും ബഹുമാനിക്കേണ്ടതുണ്ട്. നിതേഷ് ഒറിജിനലിനോട് നീതി പുലർത്തണം'.
500 കോടി ബജറ്റിലാണ് ബോളിവുഡിൽ രാമായണം ഒരുങ്ങുന്നത്. രാവണൻ കഥാപാത്രത്തിനായി കന്നഡ സൂപ്പർ താരം യഷിനെ ക്ഷണിച്ചിരുന്നു. എന്നാൽ നടൻ ബോളിവുഡ് ഓഫർ സ്വീകരിച്ചിട്ടില്ലെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.