പൃഥ്വിരാജ് സുകുമാരനും അദിതി ബാലനും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ 'കോള്‍ഡ് കേസ്' തിരുവനന്തപുരത്ത് ആരംഭിച്ചു. ഛായാഗ്രാഹകനായ തനു ബാലക്ക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥെൻറ റോളിലാണ് പൃഥ്വിരാജ് എത്തുക. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി പടവെട്ട് എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.
ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന 'ജനഗണമന' എന്ന സിനിമക്ക് ശേഷം പൃഥ്വിരാജ് നായകനാകുന്ന കോൾഡ് കേസ് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പൂര്‍ണമായും തിരുവനന്തപുരത്താണ് ചിത്രീകരിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമയെന്നും സൂചനയുണ്ട്.
ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ശ്രീനാഥിേൻറതാണ് തിരക്കഥ. കലാസംവിധാനം അജയൻ ചാലിശ്ശേരിയും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ആേൻറാ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്‍. ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചേര്‍ന്നാണ് നിര്‍മ്മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.