32 വർഷത്തിന് ശേഷം രേവതിയും സൽമാൻ ഖാനും ഒന്നിക്കുന്നു!

32 വർഷങ്ങൾക്ക് ശേഷം സൽമാൻ ഖാനും രേവതിയും ഒന്നിക്കുന്നതായി റിപ്പോർട്ട്. സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ടൈഗർ 3യിലാണ് രേവതി നിർണായകമായ വേഷത്തിൽ എത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

സൽമാൻ ഖാനോടൊപ്പമായിരുന്നു രേവതിയുടെ ബോളിവുഡ് പ്രവേശനം.1991 ൽ പുറത്തിറങ്ങിയ ലവ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ലവ് തെലുങ്ക് ചിത്രത്തിന്റെ റീമേക്കായിരുന്നു.

ബോളിവുഡ്  കാത്തിരിക്കുന്ന സൽമാൻ ഖാൻ ചിത്രമാണ് ടൈഗർ 3. കത്രീന കൈഫാണ് നായിക. ചിത്രത്തിൽ ഷാരൂഖ് ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. അതേസമയം  ഷൂട്ടിങ് വിദേശത്ത് പുരോഗമിക്കുകയാണ്. 2023ൽ ദീപാവലി റിലീസായിട്ടാകും ടൈഗർ 3 എത്തുക.

Tags:    
News Summary - After Love Movie Salman Khan And Revathy reunite Long 32 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.