ഗോകുലം ഗോപാലൻ നിർമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 19-ാം നൂറ്റാണ്ടിന് ശേഷം താൻ ചെയ്യുന്ന ചിത്രത്തിൽ നായകൻ മോഹൻലാൽ ആയിരിക്കുമെന്ന് സംവിധായകൻ വിനയൻ. ഒരു മാസ് എന്‍റര്‍ടെയ്നറായിരിക്കും ചിത്രമെന്നും വിനയന്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'മോഹന്‍ലാല്‍ എന്നോടൊപ്പം സിനിമ ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. എനിക്കും ലാലിനും ഇഷ്ടപ്പെടുന്ന ഒരു കഥയും ശൈലിയുമായി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത്. സിനിമ ചെയ്യുന്നതിന് വേണ്ടി മാത്രമായി ഒരു ചെറിയ പടം എടുക്കാന്‍ എനിക്ക് താൽപര്യമില്ല. അതിനാല്‍ ഒരു മാസ് എന്റർടെയ്നർ തന്നെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ബറോസിന് ശേഷം സിനിമ ചെയ്യാമെന്നാണ് ലാല്‍ പറഞ്ഞത്. '- വിനയൻ പറഞ്ഞു.
ചിത്രത്തിെൻറ കഥ ഇതുവരെ തീരുമാനിച്ചിട്ടില്ല. മോഹന്‍ലാലുമായി ചെയ്യുന്ന സിനിമയായതിനാല്‍ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒന്നായിരിക്കണം. നിലവില്‍ രണ്ട് കഥകൾ മനസിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പുതിയ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിനേക്കാളും വലിയ ചിത്രമായിരിക്കും ഇതെന്നും വിനയൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.