കങ്കണക്ക്​ പിന്തുണയുമായി നടി അഹാന; 'പൊളിക്കുന്നത്​ നിങ്ങളുടെ വീടാണൊ എന്ന്​ ആലോചിക്കൂ'

ഒാഫീസ്​ പൊളിച്ച സംഭവത്തിൽ കങ്കണ റണാവത്തി​ന്​ പിന്തുണയുമായി നടി അഹാന കൃഷ്​ണ. കങ്കണയുടെ മുബൈയിലെ ഓഫീസ് കെട്ടിടത്തി​െൻറ ഒരുഭാഗമാണ്​ നഗരസഭ അധികൃതർ പൊളിച്ച്​ നീക്കിയത്​. ഇവിടത്തെ നിർമാണപ്രവർത്തനങ്ങൾ അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

കെട്ടിടം പൊളിച്ചുനീക്കുന്ന ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തക​െൻറ ചിത്രവും ഇൻസ്​റ്റഗ്രാം സ്​റ്റാറ്റസ്സായി അഹാന പങ്കുവച്ചിരുന്നു. നിങ്ങൾക്കാണ്​ ഈ അവസ്ഥ ഉണ്ടാകുന്നതെങ്കിലൊ എന്നും അഹാന സ്​റ്റാറ്റസിൽ ചോദിക്കുന്നു. 'മാധ്യമങ്ങൾ ശാന്തരാകണം, കങ്കണയുടെ പൊളിച്ചുമാറ്റിയ കെട്ടിടത്തിനകത്ത് എന്താണെന്ന് ഞങ്ങള്‍ക്ക്​ കാണേണ്ടതില്ല. ഇത്തരത്തില്‍ ദൗര്‍ഭാഗ്യകരമായ ഒരു കാര്യം സംഭവിക്കുമ്പോള്‍,അത് നിങ്ങളുടെ വീടായിരുന്നെങ്കിലോ എന്ന് ചിന്തിക്കൂ. അന്യായമായി നിങ്ങളുടെ വീടി​െൻറ ഒരു ഭാഗം പൊളിക്കുമ്പോള്‍ വീട്ടിലേക്ക് ആളുകള്‍ തള്ളിക്കയറുന്നത് നിങ്ങള്‍ക്ക് ഇഷ്മാപ്പെടുമോ'-അഹാന കുറിച്ചു.


നടി കങ്കണയും ശിവസേനയും തമ്മിലുള്ള തർക്കം രൂക്ഷമായതിനി​െടയാണ്​ കെട്ടിടം പൊളിക്കാൻ മുംബൈ കോർപ്പറേഷൻ തീരുമാനിച്ചത്​. കെട്ടിടം പൊളിച്ച് മാറ്റാനുള്ള നടപടിക്കെതിരെ കങ്കണ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയും കോടതി നടപടി സ്‌റ്റേ ചെയ്യുകയും ചെയ്​തിരുന്നു.

തല്‍ക്കാലം കെട്ടിടം പൊളിച്ച് മാറ്റുന്നത് നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരിട്ടത്. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ കങ്കണക്ക്​ കേന്ദ്ര സർക്കാർ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.