എന്‍.കെ.എഫ്.എ ഡോ. വിഷ്ണുവര്‍ദ്ധനന്‍ സിനി അവാര്‍ഡ്: മികച്ച നവാഗത സംവിധായിക ഐഷ സുല്‍ത്താന

നവകര്‍ണ്ണാടക ഫിലിം അക്കാദമി ഏര്‍പ്പെടുത്തിയ എന്‍.കെ.എഫ്.എ ഡോ. വിഷ്ണുവര്‍ദ്ധനന്‍ സിനി അവാര്‍ഡിൽ പുരസ്‌കാര നേട്ടവുമായി ഐഷ സുൽത്താന ചിത്രം 'ഫ്ലഷ്'. മികച്ച നവാഗത സംവിധായിക ഐഷ സുല്‍ത്താന, മികച്ച നിര്‍മ്മാതാവ് ബീനാ കാസിം, മികച്ച ക്യാമറമാന്‍ കെ.ജി. രതീഷ് എന്നിങ്ങനെ മൂന്ന് അവാർഡുകളാണ് സിനിമക്ക് ലഭിച്ചത്.

ദക്ഷിണേന്ത്യന്‍ നടൻ ഡോ. വിഷ്ണുവര്‍ദ്ധനന്‍റെ 72- ാം ജന്മദിനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പുരസ്കാരമാണിത്. സെപ്റ്റംബര്‍ 17-ന് പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യും.

ലക്ഷദ്വീപിന്‍റെ കഥ പറയുന്ന 'ഫ്ലഷ്' പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വില്യം ഫ്രാൻസിസും, കൈലാഷ് മേനോനുമാണ് സിനിമയുടെ സംഗീത സംവിധായകർ. ബീന കാസിം നിർമ്മിച്ച സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കെ.ജി. രതീഷ് ആണ്. ചിത്രസംയോജനം നൗഫൽ അബ്‌ദുല്ല. 

Tags:    
News Summary - Aisha Sultana selected as Best Debut Director award in NKFA Dr Vishnuvardhan Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.