ലാൽ സലാം സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഫുട്ടേജ് നഷ്ടപ്പെട്ടതായി സംവിധായക ഐശ്വര്യ രജനികാന്ത്. ഏകദേശം 21 ദിവസം ചിത്രീകരിച്ച ദൃശ്യങ്ങളാണ് കാണാതെ പോയതെന്ന് ഐശ്വര്യ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഷൂട്ടിങ്ങിനിടെ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് സംസരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ഏകദേശം 21 ദിവസം ചിത്രീകരിച്ച വിഷ്വലാണ് കാണാതെപോയത്. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നുപോലും ഞങ്ങളെ അത്ഭുതപ്പെടുത്തി.ഹാര്‍ഡ് ഡിസ്ക് കാണാതെപോയത് അങ്ങേയറ്റം ഉത്തരവാദിത്തം ഇല്ലായ്മയാണ്- ഐശ്വര്യ തുടർന്നു.
സിനിമയിൽ ഒരു ക്രിക്കറ്റ് മത്സരമുണ്ട്. 10 കാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്.ബജറ്റ് മുകളിലേക്ക് പോയതിനാല്‍ ഒരുപാട് ദിവസം ഷൂട്ട് ചെയ്യാനും കഴിയില്ല. വളരെ ശ്രദ്ധിച്ച് രണ്ട് ദിവസം കൊണ്ടാണ് അത് പൂർത്തിയാക്കിയത്. ആ 10 കാമറകളുടെ ഫുട്ടേജും നഷ്ടപ്പെട്ടു. ആ സമയം ഷൂട്ടിങ്ങും അവസനിച്ചിരുന്നു. റീ ഷൂട്ട് സാധ്യമായിരുന്നില്ല. കൈയിലുള്ള ഫൂട്ടേജ് ഉപയോഗിച്ച് അത് വച്ച് റീ എഡിറ്റ് ചെയ്യുക എന്നതായിരുന്നു മുന്നിലുള്ള ഒരേയൊരു വഴി. അത് വലിയ വെല്ലുവിളിയുമായിരുന്നു.
എന്നാല്‍ അച്ഛനും വിഷ്ണുവും ഉള്‍പ്പെടെയുള്ള താരങ്ങള്‍ റീഷൂട്ടിന് തയ്യാറായിരുന്നു. ആ സമയം എല്ലാവരുടെയും ഗെറ്റപ്പ് മാറിയിരുന്നു. വിഷ്ണു ഈ ചിത്രത്തിന് വേണ്ടി ഒരു വര്‍ഷം താടി വളര്‍ത്തിയിരുന്നു. ഇത് കഴിഞ്ഞപ്പോള്‍ തന്നെ ഷേവും ചെയ്തു. എന്നാല്‍ നഷ്ടപ്പെട്ടതെല്ലാം വീണ്ടും എടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലായിരുന്നു. ചില പാച്ച് ഷോട്ടുകള്‍ മാത്രം വീണ്ടും എടുത്തു. എന്നാല്‍ ഇത്രയും സംഭവിച്ചിട്ടും ഞാന്‍ ചിത്രത്തിലൂടെ പറയാന്‍ ഉദ്ദേശിച്ച കാര്യം പറയാനും സാധിച്ചില്ല- ഐശ്വര്യ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.