ദൃശ്യം 2 ന്റെ ഹിന്ദി പതിപ്പിൽ പണം വാരി ആന്റണി പെരുമ്പാവൂരും; മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത്...

വംബർ 18 നായിരുന്നു ദൃശ്യം 2 ന്റെ ഹിന്ദി പതിപ്പ് തിയറ്ററുകളിൽ എത്തിയത്. അജയ് ദേവ്ഗൺ, ശ്രേയ ശരൺ, തബു എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ആദ്യദിനം 15 കോടി സ്വന്തമാക്കിയ ചിത്രം മൂന്ന് ദിവസം കൊണ്ട് നേടിയിരിക്കുന്നത് 62 കോടി രൂപയാണ്. കൂടാതെ  വാരാന്ത്യത്തിൽ ചിത്രം  50 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്ന്  ട്രേയിഡ് അനലിസ്റ്റുകൾ വിലയിരുത്തിയിരുന്നു.

കഥ മാത്രമല്ല മറ്റൊരു മലയാളി ബന്ധം കൂടിയുണ്ട് അജയ് ദേവ് ഗണിന്റെ ദൃശ്യം 2 ന്. ടി സീരിസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നു നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ് ആന്റണി പെരുമ്പാവൂരും ആശീർവാദ് സിനിമാസും. ആശിർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്  ദൃശ്യത്തിന്റെ മലയാളം പതിപ്പ് നിർമിച്ചത്.

ഒ.ടി.ടി റിലീസായിട്ടാണ് മോഹൻലാലിന്റെ ദൃശ്യം 2 എത്തിയത്. 2021 ഫെബ്രുവരി 19 നാണ് ആമസോൺ പ്രൈമിൽ ചിത്രം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായമായിരുന്നു രണ്ടാം ഭാഗത്തിന് ലഭിച്ചത്. ദൃശ്യം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.