ആ ശബ്ദം ദശലക്ഷക്കണക്കിന് ആളുകൾക്ക് സന്തോഷം പകർന്നു; ഭൂപിന്ദർ സിങിനെ ഓർമിച്ച് അജയ് ദേവ്ഗൺ

തിഹാസ ഗസൽ ഗായകൻ ഭൂപിന്ദർ സിങിനെ ഓർമിച്ച് ബോളിവുഡ് താരം അജയ് ദേവ്ഗൺ. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പ്രിയഗായകനെ കുറിച്ച് നടൻ ഹൃദയസ്പർശിയായ വാക്കുകൾ പങ്കുവെച്ചത്. ഭൂപീന്ദർ സിങിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും അദ്ദേഹത്തിന്റെ ശബ്ദം ദശലക്ഷക്കണക്കിന് ആളുകൾക്ക് സന്തോഷം പകർന്നുവെന്നും നടൻ ചിത്രത്തിനോടൊപ്പം കുറിച്ചു.

ഭൂപീന്ദർ ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ ശബ്ദം ദശലക്ഷക്കണക്കിന് ആളുകൾക്ക് സന്തോഷം പകർന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു. ആർ.ഐ.പി ഭൂപീന്ദർ ജി, ഓം ശാന്തി -നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് ഭൂപീന്ദർ സിങ് അന്തരിക്കുന്നത്. കു​ട​ലി​ൽ അ​ർ​ബു​ദം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലാ​യി​രുന്നു. ദുനിയ ഛൂട്ടേ യാർ ന ഛൂട്ടേ (ധരം കാന്ത), ലതാ മങ്കേഷ്കറുമായിച്ചേർന്നു പാടിയ ഥോഡി സി സമീൻ ഥോഡ ആസ്‌മാൻ (സിതാര), ദിൽ ഢൂണ്ട്താ ഹേ (മൗസം), നാം ഗും ജായേഗ (കിനാര) തുടങ്ങിയവയാണ്  പ്രശസ്ത ഗാനങ്ങൾ.

Tags:    
News Summary - Ajay Devgn emotional Note About Late singer Bhupinder Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.