ഒടിടി സൂപ്പർഹിറ്റ് ദൃശ്യം 2ന് ഹിന്ദി റീമേക്കും. നിർമാതാവായ കുമാർ മാങ്കാത്ത് ആണ് ചിത്രത്തിെൻറ റീമേക്ക് റേറ്റ്സ് നേടിയിരിക്കുന്നത്. ദൃശ്യം ഒന്നാം ഭാഗവും ഹിന്ദിയിൽ അദ്ദേഹമായിരുന്നു നിർമിച്ചത്. അജയ് ദേവ്ഗൺ, തബു എന്നിവർ പ്രധാന കഥാപാത്രമാകും. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ച് നിലവിൽ വിവരങ്ങൾ ലഭ്യമല്ല. ദൃശ്യം 2 മലയാളം വേർഷനിൽ നിന്നും ചില മാറ്റങ്ങളോടെയായിരിക്കും ഹിന്ദിയിലെത്തുകയെന്ന് നിർമാതാവ് ഒരു ഒാൺലൈൻ മീഡിയയോട് പ്രതികരിച്ചു.
ദൃശ്യത്തിെൻറ ഒന്നാം ഭാഗം ബോളിവുഡിൽ നിശികാന്ത് കാമത്തായിരുന്നു സംവിധാനം ചെയ്തത്. വലിയ ഹിറ്റായി മാറിയ ചിത്രത്തിൽ അജയ് ദേവ്ഗൺ മോഹൻലാലിെൻറ വേഷവും ശ്രീയ സരൺ മീനയുടെ വേഷവുമായിരുന്നു അവതരിപ്പിച്ചത്. രണ്ടാം ഭാഗവും അദ്ദേഹം തന്നെ സംവിധാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 യോടെ സിനിമ റിലീസ് ചെയ്യുവാനാണ് തീരുമാനം.
അതേസമയം, ദൃശ്യം 2െൻറ തെലുങ്ക് റീമേക്ക് ഒടിടി റിലീസിന് തൊട്ടുപിന്നാലെ തന്നെ ജീത്തു ജോസഫ് പ്രഖ്യാപിച്ചിരുന്നു. വെങ്കിടേഷായിരിക്കും ചിത്രത്തിലെ നായകൻ. മാർച്ചിൽ ചിത്രത്തിെൻറ ഷൂട്ടിങ് ആരംഭിക്കും. ആശിർവാദ് സിനിമാസിെൻറ ബാനറിൽ ആൻറണി പെരുമ്പാവൂർ തന്നെയാണ് തെലുങ്ക് പതിപ്പ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.