ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു; അജയ് ദേവ്ഗൺ ചിത്രം 'താങ്ക് ഗോഡി'നെതിരെ വിമർശനം...

 ജയ് ദേവ്ഗൺ, സിദ്ധാർഥ് മൽഹോത്ര, രാകുൽ പ്രീത് സിങ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് താങ്ക് ഗോഡ്. ഇന്ദ്ര കുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ ഹിന്ദു ജനജാഗ്രതി സമിതി. മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് സംവിധായകനും താരങ്ങൾക്കുമെതിരെ  പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സെപ്റ്റംബർ 9 ന് ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിനെതിരെ വിമർശനവുമായി ഹിന്ദു ജനജാഗ്രതി സമിതി രംഗത്ത് എത്തിയത്. ട്രെയിലറിൽ ചിത്രഗുപ്തനെയും യമനെയും ആധുനിക വേഷവിധാനങ്ങളിൽ കാണിക്കുന്നുണ്ട്. ഇതാണ് ബഹിഷ്കരണത്തിന് ആധാരം.

" ട്രെയിലറിൽ ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നതാണ് കണ്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഹിന്ദുമതത്തിലെ ചിത്രഗുപ്തനെയും യമദേവനെയും പരിഹസിക്കുന്നത് ഞങ്ങൾ ഒരിക്കലും സഹിക്കില്ല. ഈ ട്രെയിലർ പുറത്തിറങ്ങുന്നത് വരെ സെൻസർ ബോർഡ് ഉറങ്ങുകയായിരുന്നോ? " ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകരുതെന്നാണ് സംഘടനയുടെ ആവശ്യം. മതവികാരം വ്രണപ്പെടുത്തിയതിനാൽ സംസ്ഥാന-കേന്ദ്ര ആഭ്യന്തര മന്ത്രാലയങ്ങൾ ചിത്രം നിരോധിക്കണം. ഇല്ലെങ്കിൽ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്ന്- ഹിന്ദു ജനജാഗ്രതി സമിതി വക്താവ് മോഹൻ ഗൗഡ പറഞ്ഞു. കൂടാതെ സിനിമയുടെ സംഭാഷണങ്ങൾക്ക് നേരേയും വിമർശനം ഉയർന്നിരുന്നുണ്ട്.

താങ്ക് ഗോഡ് ഒക്ടോബർ 25 നാണ് തിയറ്ററുകളിൽ എത്തുന്നത്.

Tags:    
News Summary - Ajay Devgn's Thank God Movie ban on Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.