കണ്ണൂർ: ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന നദികളിൽ സുന്ദരി യമുന എന്ന ചിത്രം കണ്ണൂർ തളിപ്പറമ്പിൽ ആരംഭിച്ചു.
നടൻ ബൈജു സന്തോഷ് സ്വിച്ചോൺ ചെയ്തതോടെയാണ് ചിത്രീകരണം ആരംഭിച്ചത്. മുൻ എം.എൽ.എ ടി.വി.രാജേഷ് ഫസ്റ്റ് ക്ലാപ്പും നൽകി. കണ്ണൂരിലെ നാട്ടുമ്പുറത്ത് നടക്കുന്ന കഥയാണിത്. കണ്ണൂരിൻ്റ സംസ്ക്കാരവും, ആചാരങ്ങളും, വിശ്വാസങ്ങളും, രാഷ്ടീയവുമൊക്കെ ഈ ചിത്രത്തിന് അകമ്പടിയായിയുണ്ട്. ഇതെല്ലാം കോർത്തിണക്കി തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
കണ്ണൻ, വിദ്യാധരൻ, എന്നീ സുഹൃത്തുക്കളുടെ കഥയാണ് നദികളിൽ സുന്ദരി യമുന പറയുന്നത്. കണ്ണനെ ധ്യാൻ ശ്രീനിവാസനും, വിദ്യാധരനെ അജു വർഗീസും അവതരിപ്പിക്കുന്നു.സിനിമാറ്റിക് ഫിലിംസ് എൽഎൽ.പി.യുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സുധീഷ്, നിർമ്മൽ പാലാഴി. മനോജ്.കെ.യു., നവാസ് വള്ളിക്കുന്ന് അനീഷ്, പാർവ്വണ, രേവതി ഉണ്ണിരാജ, ഭാനുപയ്യന്നൂർ ദേവരാജ് കോഴിക്കോട്, എന്നിവരും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മനു മഞ്ജിത്തിൻ്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു.ഫൈസൽ അലി ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. പി.ആർ.ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.