നായകനാവുക എന്നതിൽ ഉപരി ഒരു നടനാവാനാണ് ആഗ്രഹമെന്ന് അജു വർഗീസ്. ഏറ്റവും പുതിയ ചിത്രമായ സാറ്റർഡേ നൈറ്റിന്റെ പ്രചരണഭാഗമായി മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞു. തുടക്കത്തിൽ സിനിമകളോട് നോ പറഞ്ഞിരുന്നില്ലെന്നും അജു വർഗീസ് അഭിമുഖത്തിൽ പറഞ്ഞു.
എവിടെയെങ്കിലും ഒരു കണക്ഷന്‍ കിട്ടണം. താന്‍ ആഗ്രഹിക്കുന്നത് ഒരിക്കലും ഒരു നായകനടനാവാനല്ല. പക്ഷേ തനിക്ക് ഒരു നടനാവണം. അതിനുള്ള ശ്രമത്തിലാണെന്നും അജു വര്‍ഗീസ് വ്യക്തിമാക്കി.
തുടക്കകാലത്ത് സിനിമകളുടെ എണ്ണം കൂട്ടണമായിരുന്നു. അതിനാൽ തന്നെ തേടി എത്തുന്ന കഥാപാത്രങ്ങളോട് നോ പറഞ്ഞിരുന്നില്ല. അന്ന് സ്‌ക്രിപ്റ്റ് ചോദിക്കുന്ന കാലമല്ല, ചോദിക്കുന്നത് തെറ്റാണ്. ഇപ്പോള്‍ അങ്ങനല്ല. എക്‌സൈറ്റ് ചെയ്യിക്കാത്ത കഥകള്‍ എക്‌സൈറ്റ് ചെയ്യിക്കുന്നില്ലെന്ന് സത്യസന്ധമായി പറയാമല്ലോ.
നിവിന്‍ പോളി ആരോടും നോ പറഞ്ഞ് ഇറക്കി വിടില്ല. അവരോട് വേറെ കഥയുണ്ടോയെന്ന് ചോദിക്കും. ഒരു കഥയുമായിട്ടല്ല പലരും വരുന്നത്. മൂന്നും നാലും കഥകള്‍ മിക്കവരുടെയും കൈയില്‍ ഉണ്ടാകും. ചില കഥകള്‍ പറഞ്ഞിട്ട് വര്‍ക്കാവാതെ വേറെ കഥ പറഞ്ഞ് അത് സിനിമയായ അനുഭവങ്ങളുണ്ട്'; അജു വർഗീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.