തിരക്കഥാകൃത്തും യുവ എഴുത്തുകാരനുമായ അഖിൽ. പി. ധർമജന്റെ നോവൽ 'റാം കെയർ ഓഫ് ആനന്ദി' സിനിമയാകുന്നു. നവാഗത അനുഷ പിള്ളയാണ് സംവിധാനം ചെയ്യുന്നത്. മലയാളം , തമിഴ് ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ ഇരു സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖ താരങ്ങളുണ്ടാകുമെന്നാണ് സൂചന. വെൽത്ത് ഐ സിനിമാസിന്‍റെ ബാനറിൽ നിർമാതാവ് വിഗ്നേഷ് വിജയകുമാറാണ് നിർമിക്കുന്നത്. കൊച്ചി ഗ്രാന്‍റ് ഹയാത്തിൽ നടന്ന ചടങ്ങിൽ വെൽത്ത് ഐ ഗ്രൂപ്പ് സിഇഒ വിഘ്‌നേഷ് വിജയകുമാറും സംവിധായകനും വെൽത്ത് ഐ സിനിമാസ് ജൂറി ചെയർമാൻ കൂടിയായ കമലും ചേർന്നാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.
പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും പ്രമേയമാകുന്ന ചിത്രത്തിലൂടെ മറ്റൊരു വനിത സംവിധായിക കൂടി മലയാള സിനിമയിലേക്ക് എത്തുകയാണ്. സംവിധായകൻ കമലിന്‍റെ അസോസിയേറ്റ് ഡയറക്ടറായ അനുഷ വികെ പ്രകാശിന്‍റെ കൂടെയും സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.പ്രതിവർഷം മൂന്ന് സിനിമകൾ എന്ന ലക്ഷ്യത്തോടെ ലോഞ്ച് ചെയ്ത വെൽത്ത്-ഐ സിനിമാസ് സിനിമയിൽ നിന്നു കിട്ടുന്ന വരുമാനം അവശകലാകാരന്മാരുടെ പുനരധിവാസത്തിനായി നീക്കിവെക്കുമെന്ന് നിർമ്മാതാവ് വിഘ്‌നേഷ് വിജയകുമാർ അറിയിച്ചു.
സിനിമ പഠിക്കാനായി റാം എന്ന യുവാവ് ചെന്നൈയിലേക്ക് പോകുന്നതും അവിടെവെച്ച് റാമിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന മനുഷ്യരുടെ കഥയാണ് 'റാം കെയർ ഓഫ് ആനന്ദി'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.