ഹിന്ദുസംഘടനകളുടെ പ്രതിഷേധം; അക്ഷയ്​ കുമാർ ചിത്രം ലക്ഷ്​മി ബോംബി​െൻറ പേര്​ മാറ്റി

ന്യൂഡൽഹി: ഹിന്ദുസംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന്​ അക്ഷയ്​ കുമാർ നായകനാവുന്ന ബോളിവുഡ്​ ചിത്രം ലക്ഷ്​മി ബോംബി​െൻറ പേര്​ മാറ്റി. ലക്ഷ്​മി​യെന്നാണ്​ ചിത്രത്തി​െൻറ പുതിയ പേര്​. ട്രേഡ്​ അനലിസ്​റ്റ്​ തരൺ ആദർശാണ്​ സിനിമയുടെ പേര്​ മാറ്റിയ വിവരം അറിയിച്ചത്​.

ലക്ഷ്​മി ബോംബെന്ന പേര്​ ലക്ഷ്​മി ദേവിയെ അപമാനിക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടി വിവിധ ഹിന്ദുസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കർണിസേന സിനിമയുടെ സംവിധായകൻ രാഘവ ലോറൻസിന്​ വക്കീൽ നോട്ടീസ്​ അയക്കുകയും ചെയ്​തിരുന്നു. വ്യാഴാഴ്​ചയാണ്​ സിനിമയുടെ സെൻസർ നടപടികൾ പൂർത്തിയാക്കിയത്​. സെൻസർ ബോർഡുമായി ചർച്ച ചെയ്​തതിന്​ ശേഷമാണ്​ പേരുമാറ്റാനുള്ള തീരുമാനമെടുത്തതെന്നാണ്​ സൂചന.

തമിഴിൽ കാഞ്ചനയെന്ന പേരിൽ ഹിറ്റായ ചലച്ചിത്രമാണ്​ ബോളിവുഡിലേക്ക്​ റീമേക്ക്​ ചെയ്യുന്നത്​. ട്രാൻസ്​ജെൻഡറായ പ്രേതത്തി​െൻറ വേഷമാണ്​ അക്ഷയ്​ കുമാർ സിനിമയിൽ കൈകാര്യം ചെയ്യുന്നത്​. ത​​െൻറ 30 വർഷത്തെ കരിയറിനിടയിൽ അഭിനയിക്കാൻ ഏറ്റവും കൂടുതൽ മാനസിക സമ്മർദം അനുഭവിച്ച സിനിമയാണ്​ ലക്ഷ്​മി ബോംബെന്ന്​ അക്ഷയ്​ കുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നവംബർ ഒമ്പതിന്​ ഡിസ്​നി-ഹോട്ട്​സ്​റ്റാറിലൂടെയാണ്​ സിനിമ റിലീസ്​ ചെയ്യുന്നത്​. 

Tags:    
News Summary - Akshay Kumar's Laxmmi Bomb title changed to Laxmii

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.