മമ ധർമ്മക്ക്​ വീണ്ടും ധനസഹായം അഭ്യർഥിച്ച്​ അലി അക്​ബർ

തിരുവനന്തപുരം: മലബാർ കലാപത്തെ ആസ്​പദമാക്കി നിർമ്മിക്കുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിനായി വീണ്ടും ധനസഹായം അഭ്യർഥിച്ച് സംവിധായകൻ​ അലി അക്​ബർ. ഫേസ്​ബുക്കിലൂടെയാണ്​ സിനിമക്കായി ധനസഹായം അഭ്യർഥിച്ച്​ അലി അക്​ബർ രംഗത്തെത്തിയത്​.

"ഞങ്ങൾ അവസാനവട്ട ഒരുക്കത്തിലാണ്​ നിങ്ങളോ?. നിങ്ങൾ കൂടെയുണ്ടാകും എന്ന ധൈര്യമാണ്​ മുന്നോട്ട്​ നയിക്കുന്നത്​. ഇനി പ്രവർത്തനത്തിന്‍റെ വേഗതയിലേക്ക്" ​-അലി അക്​ബർ ഫേസ്​ബുക്കിൽ കുറിച്ചു. ഫേസ്​ബുക്ക്​ കുറിപ്പിനൊപ്പം സിനിമക്കായി സംഭാവന നൽകേണ്ട അക്കൗണ്ടിന്‍റെ വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്​. ഇതി​െനാപ്പം സിനിമക്കായി തോക്കുകളും കത്തികളും നിർമിക്കുന്നതിന്‍റെ ചിത്രങ്ങളുമുണ്ട്​. ഇതിന്​ മുമ്പും സിനിമക്കായി ധനസഹായം അഭ്യർഥിച്ച്​ നിരവധി തവണ അലി അക്​ബർ ഫേസ്​ബുക്ക്​ പോസ്റ്റിട്ടിരുന്നു.

നേരത്തെ 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ കഴിഞ്ഞിരുന്നു. വാരിയം കുന്ന​ത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയുടെ ജീവിതത്തെ ആസ്​പദമാക്കി ആഷിഖ്​ അബു സിനിമ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ അലി അക്​ബറും സമാന പ്രമേയമുള്ള സിനിമയുമായി രംഗത്തെത്തിയത്​.


ഞങ്ങൾ അവസാന വട്ട ഒരുക്കത്തിലാണ്. നിങ്ങളോ? നിങ്ങൾ കൂടെയുണ്ടാകും എന്ന ധൈര്യമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്...ഇനി...

Posted by Ali Akbar on Saturday, 13 February 2021


Tags:    
News Summary - Ali Akbar again seeks financial help for Mama Dharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.