മുംബൈ: അഭ്യൂഹങ്ങൾക്ക് അറുതിയിട്ട് ബോളിവുഡ് യുവതാരങ്ങൾ രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരായി. വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് രൺബീറിന്റെ ബാന്ദ്രയിലെ വീടായ 'വാസ്തു'വിൽവെച്ചാണ് ചടങ്ങുകൾ നടന്നത്. ബുധനാഴ്ച അപ്രതീക്ഷിതമായി രൺബീറിന്റെ അമ്മ നീതു കപൂർ വിവാഹകാര്യം പ്രഖ്യാപിക്കുകയായിരുന്നു.
ബുധനാഴ്ച മഞ്ഞൾ കല്യാണവും വ്യാഴാഴ്ച രാവിലെ മൈലാഞ്ചി കല്യാണ ആഘോഷങ്ങളും നടന്നു. 2020 ഡിസംബറിൽ രൺബീർ-ആലിയ വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെയാണ് പിതാവ് റിഷി കപൂറിന്റെ അപ്രതീക്ഷിത മരണമുണ്ടായത്. കപൂർ കുടുംബത്തിന്റെ നിലവിലെ മുതിർന്ന അംഗവും ഷമ്മി കപൂറിന്റെ ഭാര്യയുമായ നിളാദേവി, നടിമാരായ കരീന, കരിഷ്മ ഉൾപടെ കപൂർ കുടുംബത്തിലെ പ്രമുഖർ വിവാഹ ചടങ്ങിനും അനുബന്ധ ആഘോഷങ്ങളിലും സജീവമായിരുന്നു.
മുകേഷ് അംബാനിയുടെ കുടുംബാംഗങ്ങൾ, ആലിയയുടെ പിതാവ് മഹേഷ് ഭട്ട്, അമ്മ സോണി റസ്ദാൻ, സഹോദരി പൂജ ഭട്ട് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.