കേൾവി നഷ്ടമായി; ഹെഡ്‌ഫോണുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി ഗായിക അൽക യാഗ്നിക്

തനിക്ക് ബാധിച്ച അപൂർവ ശ്രവണ പ്രശ്നത്തെക്കുറിച്ച് പ്രശസ്ത പിന്നണി ഗായിക അൽക യാഗ്നിക്. സോഷ്യൽ മീഡിയ പേജിലൂടെയാണ് കേൾവി പ്രശ്നത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തനിക്ക്  അപൂർവമായ സെൻസറി ന്യൂറൽ നെർവ് കണ്ടീഷനാണെന്നും  അതിനുകാരണമായത് വൈറൽ ഇൻഫെക്ഷനാണെന്നും അൽക്ക സോഷ്യൽമീഡിയയിൽ കുറിച്ചു. ഉച്ചത്തിലുള്ള സംഗീതവും ഹെഡ്‌ഫോണുകളും ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും കൂട്ടിച്ചേർത്തു.

'പ്രിയപ്പെട്ടവരെ, കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് കേൾവി പ്രശ്നം തിരിച്ചറിഞ്ഞത്. ഫ്ലൈറ്റിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ പുറത്തുള്ള ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. പിന്നീട് നടത്തിയ പരിശോധനയിൽ , സെൻസറി ന്യൂറൽ നെർവ് ഹിയറിങ് ലോസ് ആണെന്ന് ഡോക്ടർ കണ്ടെത്തി. പെട്ടെന്നുള്ള ഈ വലിയ തിരിച്ചടി എന്നെ പൂർണ്ണമായി തളർത്തി. ഞാൻ അതിനോട് പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. നിങ്ങളുടെ പ്രാർഥനകളിൽ എന്നെയും ഉൾപ്പെടുത്തണം. എന്റെ എല്ലാ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും വേണ്ടിയാണ് ഇക്കാര്യം പങ്കുവെക്കുന്നത്.   കാരണം കുറച്ചു നാളുകളായി എന്നെ മുഖ്യധാരയിൽ കാണാതെ വന്നതോടെ പലരും അന്വേഷിക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ടാണ് മൗനം വെടിയുന്നത്. അപൂർവമായി സംഭവിക്കുന്ന കേൾവിനഷ്ടമാണ് എനിക്കുണ്ടായത്. 

എന്റെ പ്രഫഷനൽ ജീവിതത്തിലെ പ്രശ്നങ്ങൾ നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. വളരെ ഉച്ചത്തിലുള്ള സംഗീതവും ഹെഡ്‌ഫോണുകളും ഉപയോഗിക്കുമ്പോൾ എന്റെ സഹപ്രവർത്തകരും ആരാധകരും ജാഗ്രത പുലർത്തണം. നിങ്ങളുടെയൊക്കെ സ്നേഹത്താലുംപിന്തുണയാലും വളരെ വേഗം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നിർണായകമായ നിമിഷത്തിൽ നിങ്ങളുടെ സ്നേഹം എനിക്കു ശക്തി നൽകട്ടെ'- അൽക്ക സോഷ്യൽ മീഡിയയിൽ കുറിച്ചു.

അൽക യാഗ്നിക്കിന് രോഗശാന്തി നേർന്ന് ആരാധകരും സഹപ്രവർത്തകരും എത്തിയിട്ടുണ്ട്.

എന്താണ് റെയർ സെൻസറിന്യൂറൽ ഹിയറിങ് ലോസ്?

ചെവിയുടെ ഉൾഭാ​ഗത്തെയോ, ചെവിയെ മസ്തിഷ്കമായി ബന്ധിപ്പിക്കുന്ന ഞരമ്പിനോ ക്ഷതംസംഭവിക്കുന്ന അവസ്ഥയാണിത്. ഇത് രണ്ട് ചെവികളെ ബാധിക്കും. മുതിർന്നവരിൽ 90 അധികം കേൾവി പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. ഉച്ചത്തിലുള്ള ശബ്ദങ്ങൾ, ജനിതക ഘടകങ്ങൾ, അല്ലെങ്കിൽ വാർദ്ധക്യം എന്നിവയുമായി ബന്ധപ്പെട്ടതാണ് SNHL പലപ്പോഴും ഉണ്ടാകുന്നത്. ഇത് ജീവന് ഭീഷണിയല്ലെങ്കിലും, ശരിയായി ചികിത്സിച്ചില്ലെങ്കിൽ ആശയവിനിമയം ബുദ്ധിമുട്ടാകും.

Tags:    
News Summary - Alka Yagnik Diagnosed With Rare Hearing Loss: 'Was Not Able To Hear Anything'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.