പാരീസ്: കാൻ ചലച്ചിത്രമേളയിൽ ഇന്ത്യക്ക് അഭിമാനം! പായൽ കപാഡിയ സംവിധാനം ചെയ്ത ‘ആൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ഗ്രാൻഡ് പ്രി പുരസ്കാരം. കാനിൽ ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമയാണിത്.
ഹിന്ദി-മലയാളം ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളി നടിമാരായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ്. കാൻ ചലച്ചിത്രമേളയിൽ 30 വർഷത്തെ ഇടവേളയിൽ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യ ചിത്രം കൂടിയാണിത്. മുംബൈയിൽ ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ മലയാളി നഴ്സുമാരുടെ കഥ പറയുന്ന സിനിമ ഇന്ത്യ-ഫ്രഞ്ച് സംരംഭമാണ്. ഷോൺ ബെക്കർ സംവിധാനം ചെയ്ത അനോറക്കാണ് മേളയിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം.
നേരത്തെ, ചലച്ചിത്ര വേദിയിൽ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കനി കുസൃതി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫലസ്തീൻ ഐക്യദാര്‍ഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തൻ രൂപത്തിലുള്ള വാനിറ്റി ബാഗ് കൈയിലെടുത്താണ് കനി കാനിലെ റെഡ് കാർപ്പറ്റിൽ എത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.