ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആഘോഷമാക്കിയ ചിത്രമാണ് പുഷ്പ. അല്ലു അർജുൻ- ഫഹദ് ഫാസിൽ കൂട്ട്കെട്ടിൽ ഒരുങ്ങിയ ചിത്രം പ്രഖ്യാപനം മുതലെ പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ പതിപ്പ് ഭാഷാവ്യത്യാസമില്ലാതെയാണ് ജനങ്ങൾ സ്വീകരിച്ചത്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 2021 ഡിസംബർ17 ന് തിയറ്റർ റിലീസായി എത്തിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ 365 കോടിയാണ്.
ആദ്യഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം രണ്ടാംഭാഗമായ പുഷ്‍പ ദി റൂള്‍ ഒരുങ്ങുകയാണ്. സിനിമയുടെ പൂജ ഹൈദരാബാദിൽ നടന്നു. അടുത്ത മാസം മുതൽ ചിത്രീകരണം ആരംഭിക്കും.
രക്ത ചന്ദന കടത്തുന്ന പുഷ്‍പരാജിന്‍റെ ജീവിതമായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദി റൈസിന്റെ പ്രമേയം. രണ്ടാം ഭാഗത്തിൽ അധികാരം കയ്യടക്കുന്ന നായകന്റെ കഥയാണ് പുഷ്‍പ ദി റൂളിൽ പറയുന്നത്. രശ്മിക മന്ദാനയാണ് രണ്ടാ ഭാഗത്തിലേയും നായിക. ആദ്യഭാഗത്തിലേത് പോലെ ഫഹദ് ഫാസിലാണ് പ്രതിനായകൻ. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.