കളക്ഷൻ റെക്കോർഡ് ഭേദിച്ച് അല്ലു അർജുൻ ചിത്രം പുഷ്പ 2 തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രം അതിവേഗമായിരുന്നു ആയിരം കോടി എന്ന നമ്പർ മറികടന്നത്. അതോടെ ആഗോള കളക്ഷനില്‍ ഏറ്റവും വേഗത്തില്‍ ആയിരം കോടി മറികടക്കുന്ന ഇന്ത്യന്‍ ചിത്രമെന്ന റെക്കോഡ് പുഷ്പ 2 ന് സ്വന്തമായിട്ടുണ്ട്. കേവലം ആറ് ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ബാഹുബലി 2, 11 ദിവസംകൊണ്ടാണ് ആയിരം കോടി രൂപയുടെ ആഗോള കളക്ഷന്‍ പിന്നിട്ടത്.
825 കോടിയാണ് പുഷ്പ 2 ന്റെ ഇന്ത്യയിലെ പത്ത് ദിവസത്തെ കളക്ഷൻ. ആഗോളതലത്തിൽ 1190 കോടി നേടിയിട്ടുണ്ട്. ഡിസംബർ 14 ന് ചിത്രം 62.3 കോടി രൂപയാണ് ഇന്ത്യയിൽ സമാഹരിച്ചത്. ഏറ്റവും കൂടുതൽ പണം നേടിയത് പുഷ്പ2 ന്റെ ഹിന്ദി പതിപ്പാണ്. ഇതുവരെ 498.1 കോടിയാണ് ബോക്സോഫീസിൽ സമാഹരിച്ചിരിക്കുന്നത്. 232.6 കോടിയാണ് തെലുങ്ക് പതിപ്പിന്റെ കളക്ഷൻ. തമിഴ് 44.9 കോടിയും കന്നഡ 5.95 കോടിയും മലയാളം 12.95 കോടിയും ഇതിനോടകം നേടിയിട്ടുണ്ട്.
ചിത്രത്തിന്റെ പ്രീമിയർ ഷോയിൽ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവുമായി ബന്ധപ്പെട്ടുള്ള അല്ലു അർജുൻ്റെ അറസ്റ്റ് പുഷ്പ 2 നെ ബാധിച്ചിട്ടില്ലെന്ന് ബോക്‌സ് ഓഫീസ് കളക്ഷൻസ് സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ചയാണ് യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത അല്ലു അര്‍ജുന് പിന്നീട് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചെങ്കിലും ജാമ്യ ഉത്തരവ് കിട്ടാന്‍ വൈകിയതിനാല്‍ നടന് ഒരുരാത്രി ജയിലില്‍ കഴിയേണ്ടിവന്നിരുന്നു. ശനിയാഴ്ച രാവിലെയാണ് നടൻ ജയില്‍മോചിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.