ആവേശം സംവിധായകനൊപ്പം മോഹൻലാൽ; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം

2024ൽ ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ പ്രധാനവേഷത്തിലെത്തിയ ചിത്രം ഭാഷാ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു.

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുന്നതായി റിപ്പോർട്ടുകൾ.ബെംഗളൂരുവിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം പകുതിയോടെ ആരംഭിക്കുമെന്നാണ് വിവരം.140 ദിവസത്തെ ഷൂട്ടിങ്ങ് പദ്ധതിയിട്ടിരിക്കുന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. മാര്‍ച്ചില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലനാണ്. സുഷിന്‍ ശ്യാമായിരിക്കും സംഗീതം നല്‍കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 തരുൺ മൂർത്തി ചിത്രമായ തുടരും ആണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം. ശോഭനയാണ് ചിത്രത്തിലെ നായിക. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാനാണ് മോഹൻലാലിന്റെ മറ്റൊരു റിലീസ്. നടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസും ഡിസംബറിൽ തിയറ്ററുകളിലെത്തുന്നുണ്ട്.

Tags:    
News Summary - Mohanlal-Jithu Madhavan film to be produced by Sree Gokulam Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.