ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്ന 'പുഷ്​പ'യുടെ റിലീസ്​ ഡേറ്റ്​ പ്രഖ്യാപിച്ചു

നടൻ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്ന തെലുങ്ക്​ ചിത്രം പുഷ്​പയുടെ റിലീസ് പ്രഖ്യാപിച്ചു. രണ്ട് ഭാ​ഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാ​​ഗം ഡിസംബർ 17ന് തീയറ്ററിൽ പ്രദർശനത്തിനെത്തും. അല്ലു അർജുനാണ്​ നായകൻ. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്​പയിൽ ബൻവാർ സിങ് ഷെഖാവത്ത് ഐ.പി.എസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഫഹദിന്റേത്.


ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്​പ. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്​മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്​സ്​ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

മലയാളിയായ ഓസ്ക്കാർ പുരസ്ക്കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തി​െൻറ ശബ്ദമിശ്രണം. ദേവിശ്രീ പ്രസാദ് സംഗീതവും മിറോസ്ല കുബ ബ്രോസെക് ക്യാമറയും നിർവ്വഹിക്കും. എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ്. പീറ്റർ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തി​െൻറ ഫൈറ്റ് മാസ്റ്റേഴ്​സ്​.

Tags:    
News Summary - Allu Arjun's and fahadh fasil starring Pushpa The Rise to release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.