ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്ന 'പുഷ്പ'യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
text_fieldsനടൻ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം പുഷ്പയുടെ റിലീസ് പ്രഖ്യാപിച്ചു. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഡിസംബർ 17ന് തീയറ്ററിൽ പ്രദർശനത്തിനെത്തും. അല്ലു അർജുനാണ് നായകൻ. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയിൽ ബൻവാർ സിങ് ഷെഖാവത്ത് ഐ.പി.എസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഫഹദിന്റേത്.
ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മലയാളിയായ ഓസ്ക്കാർ പുരസ്ക്കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിെൻറ ശബ്ദമിശ്രണം. ദേവിശ്രീ പ്രസാദ് സംഗീതവും മിറോസ്ല കുബ ബ്രോസെക് ക്യാമറയും നിർവ്വഹിക്കും. എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ്. പീറ്റർ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിെൻറ ഫൈറ്റ് മാസ്റ്റേഴ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.