മുംബൈ: രാഷ്ട്രീയമല്ല തെൻറ വഴിയെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ശിവസേന-കങ്കണ വിവാദവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശിയാരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം. മഹാരാഷ്ട്രയിൽ ശിവസേനയുമായി ഇടഞ്ഞ കങ്കണ, അവരുടെ ഓഫീസിെൻറ പൊതുസ്ഥലം കയ്യേറിയുള്ള ഭാഗം പൊളിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ വിവാദമായി മാറിയിരുന്നു.
രാജ്യത്തെ ഒരു പൗരയെന്ന നിലയിലാണ് ഗവര്‍ണറെ കണ്ടത്. രാഷ്ട്രീയമായിരുന്നില്ല വിഷയം. ഒരു മകളോടെന്ന പോലെ ഗവര്‍ണര്‍ തെൻറ ഭാഗം കേട്ടുവെന്നും കങ്കണ ട്വീറ്റ് ചെയ്തു. തനിക്ക് നേരെയുണ്ടായ അനീതിയെ കുറിച്ച് ഗവര്‍ണറെ പറഞ്ഞു ധരിപ്പിച്ചെന്നും കങ്കണ അറിയിച്ചു.
വിവാദവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഉപദേശകന്‍ അജയ് മേത്തയേയും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വിളിച്ച് വരുത്തുകയും സംഭവത്തിലെ അതൃപ്തി അറിയിക്കുകയും ചെയ്തതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിെൻറ മരണത്തില്‍ മുംബൈ പൊലീസ് വേണ്ട വിധത്തില്‍ അന്വേഷണം നടത്തുന്നില്ലെന്ന് പറഞ്ഞ കങ്കണ, മുംബൈ ഇപ്പോള്‍ പാക് അധീന കശ്മീരെന്ന പരാമര്‍ശം ശിവസേനയെ പ്രകോപിപ്പിച്ചതോടെയാണ് കങ്കണയും ശിവസേനയും തമ്മിലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്.
A short while ago I met His Excellency the Governor of Maharashtra Shri Bhagat Singh Koshyari Ji. I explained my point of view to him and also requested that justice be given to me it will restore faith of common citizen and particularly daughters in the system. pic.twitter.com/oCNByhvNOT
— Kangana Ranaut (@KanganaTeam) September 13, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.