വമ്പൻ വിജയമായി മാറിയ ദൃശ്യം എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ദൃശ്യം 2. രണ്ടാം ഭാഗമായി എത്തിയ ചിത്രം ആമസോൺ പ്രൈമിലൂടെയായിരുന്നു റിലീസ് ചെയ്തത്. ചിത്രം ആമസോണിന് വിറ്റത് റെക്കോർഡ് തുകയ്ക്കാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും എത്രയാണ് തുകയെന്ന് പുറത്തുവിട്ടിരുന്നില്ല. എന്നാൽ, ദൃശ്യം രണ്ടിെൻറ ഒടിടി റേറ്റ്സ് എത്രയാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് ലെറ്റ്‌സ് ഒ.ടി.ടി ഗ്ലോബല്‍ എന്ന ട്വിറ്റർ പേജ്.
ദൃശ്യം 2 ആമസോണ്‍ പ്രൈം വാങ്ങിയത് 30 കോടി രൂപക്കാണെന്നും, ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിനാല്‍ ആമസോണ്‍ ടീം സന്തോഷത്തിലാണെന്നും ലെറ്റ്‌സ് ഒ.ടി.ടി ഗ്ലോബല്‍ ട്വീറ്റ് ചെയ്തു. ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒ.ടി.ടി റേറ്റാണ് ദൃശ്യം 2ന് ലഭിച്ചത്. ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നു നേടിയത്. വോഗ് ഇന്ത്യ മാഗസിന്‍ പുറത്തു വിട്ട ലിസ്റ്റില്‍ ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വെബ് സീരിസ്, സിനിമകളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനവും ദൃശ്യം 2 സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.