അമ്പിളി ദേവിയുടെ പീഡന പരാതി: ആദിത്യന്‍റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു

കൊല്ലം: അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ സീരിയൽ നടൻ ആദിത്യന്‍റെ അറസ്റ്റ് ഹൈകോടതിതടഞ്ഞു. ആദിത്യൻ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈകോടതി അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയച്ചുകൊണ്ടാണ് അറസ്റ്റ് താൽക്കാലികമായി തടഞ്ഞത്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എ.സി.പിക്കുമാണ് അമ്പിളി ദേവി പരാതി നല്‍കിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്‍റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന്‍ ശ്രമിക്കുന്നതെന്നും അമ്പിളിദേവിയുടെ പരാതിയിലുണ്ട്. പരാതിയെ തുടര്‍ന്ന് അറസ്റ്റ് ഉണ്ടായേക്കുമെന്ന ഭയന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ആദിത്യന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ താത്കാലിക വിധി ഉണ്ടായിരിക്കുന്നത്.

സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടന്‍ ആദിത്യനെതിരെ ചവറ പൊലീസ് കേസെടുത്തിരുന്നു. അതിനുശേഷം ആദിത്യൻ ജയനെ ആത്മഹത്യയ്‌ക്ക് ശ്രമിച്ച നിലയിൽ തൃശൂർ സ്വരാജ് റൗണ്ടിൽ കണ്ടെത്തിയിരുന്നു. കൈഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യനെ കണ്ടെത്തിയത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി അമ്പിളിദേവിയുടെയും ആദിത്യന്‍ ജയന്‍റെയും കുടുംബപ്രശ്നങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. അമ്പിളി നല്‍കിയ കേസില്‍ ജാമ്യമില്ലാ വകുപ്പു ചുമത്തപ്പെട്ട് അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്നതിനാലാണ് ആദിത്യന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്.

Tags:    
News Summary - Ambili Devi's harassment complaint: Adityan's arrest stopped by high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.