കൊച്ചുമകൾ ആരാധ്യ ബച്ചനൊപ്പം ഒരു മ്യൂസിക് ആൽബം ഒരുക്കാനുള്ള പുറപ്പാടിലാണ് ബോളിവുഡിെൻറ ബിഗ് ബി അമിതാബ് ബച്ചൻ. 78കാരനായ ബച്ചൻ ഒമ്പത് വയസുകാരിയായ ആരാധ്യക്കൊപ്പം സ്റ്റുഡിയോയിൽ ഇരിക്കുന്ന ചിത്രങ്ങൾ അദ്ദേഹം തന്നെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ആരാധ്യയുടെ അച്ഛൻ അഭിഷേകും അമ്മ െഎശ്വര്യ റായ്യും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
നാളെ പുലരും.... ആഘോഷങ്ങൾ ആരംഭിക്കും.. പക്ഷെ എന്തിന്... അത് മറ്റൊരു ദിവസവും മറ്റൊരു വർഷവുമാണ്... വലിയ കാര്യം... കുടുംബത്തോടൊപ്പം സംഗീതം ചെയ്യുന്നതാണ് നല്ലത്... ബച്ചൻ ചിത്രങ്ങളുടെ അടിക്കുറിപ്പായി എഴുതി. എന്തായാലും ബച്ചൻ കുടുംബത്തിെൻറ പുതിയ ഉദ്യമത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. നിരവധിയാളുകളാണ് പ്രതികരണവുമായി എത്തിയത്.
T 3768 - ... tomorrow dawns .. and the celebrations begin .. but for what .. its just another day another year .. big deal !
— Amitabh Bachchan (@SrBachchan) December 30, 2020
Better off making music with the family .. pic.twitter.com/6Tt9uVufbp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.