സിനിമ കോൺക്ലേവിൽ പങ്കെടുക്കില്ലെന്ന് ‘അമ്മ’

തിരുവനന്തപുരം: ഡബ്ല്യു.സി.സിക്ക് പിന്നാലെ, സർക്കാർ സംഘടിപ്പിക്കുന്ന സിനിമ കോൺക്ലേവിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. പങ്കെടുക്കണോ എന്നത് ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു ജനറൽ സെക്രട്ടറി സിദ്ദിഖ് നേരത്തെ പറഞ്ഞത്.

സിനിമ കോൺക്ലേവിൽ പങ്കെടുക്കില്ലെന്ന് ഡബ്ല്യു.സി.സി നേരത്തെ അറിയിച്ചിരുന്നു. വേട്ടക്കാർക്കൊപ്പം വേദി പങ്കിടാനില്ലെന്ന് നടി പാർവതി തിരുവോത്ത് അഭിപ്രായപ്പെട്ടു. പാർവതി പറഞ്ഞ 'വേട്ടക്കാരുടെ പ്രതിച്ഛായ' ഉണ്ടാകുമെന്ന പൊതുഅഭിപ്രായമാണ് കോൺക്ലേവിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കാൻ കാരണം.

പാർവതിയുടെ ആരോപണം തെറ്റിദ്ധാരണ മൂലമാണെന്നും കോൺക്ലേവ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലുള്ളതല്ലെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. കോൺക്ലേവിൽ ചർച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രമല്ല, സിനിമ മേഖലയിലെ ഭാവി നയം രൂപീകരിക്കാൻ വേണ്ടിയാണ് ദേശീയ കോൺക്ലേവ് നടത്തുന്നത്. വിവിധ സംഘടനാപ്രതിനിധികളാണ് പങ്കെടുക്കുകയെന്നും സജി ചെറിയാൻ വ്യക്തമാക്കി.

ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തുന്ന സ്ത്രീവിരുദ്ധ സിനിമ കോൺക്ലേവ് അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കിയിരുന്നു. ആരോപണ വിധേയരെയും ഇരകളെയും ഒന്നിച്ചിരുത്തി കോണ്‍ക്ലേവ് നടത്തുന്നത് തെറ്റാണെന്ന പ്രതിപക്ഷവാദം തന്നെയാണ് ഡബ്ല്യു.സി.സിയും പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - 'Amma' will not participate in the film conclave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.