വിമർശനങ്ങളേറെയാണെങ്കിലും ബോക്സോഫീസിൽ സൂപ്പർഹിറ്റ്; 'അനിമൽ' ഒ.ടി.ടിയിൽ എത്തുന്നു

ൺബീർ കപൂർ, രശ്മിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. ഡിസംബർ 1 ന് തിയറ്ററുകളിലെത്തിയ ചിത്രം അഞ്ച് ദിവസം പിന്നിടുമ്പോൾ ആഗോളതലത്തിൽ 350 കോടി നേടിയിട്ടുണ്ട്. 200 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് സമാഹരിച്ചത്. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട വാർത്തയാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സിലാണ് അനിമൽ എത്തുന്നത്. റിപ്പോർട്ട് പ്രകാരം ജനുവരി 14 അല്ലെങ്കിൽ 15 ആകും  സ്ട്രീമിങ് ആരംഭിക്കുക.

അർജുൻ റെഡ്ഡി, കബീർ സിങ് എന്നീ ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. രൺബീറിനും രശ്മികക്കുമൊപ്പം അനിൽ കപൂർ, തൃപ്തി ഭിമ്രി, ബോബി ഡിയോൾ എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഓട്ടേറെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും മികച്ച കളക്ഷനാണ് ബോക്സോഫീസിൽ നിന്ന് ലഭിക്കുന്നത്. സമീപകാലത്ത് പുറത്തിറങ്ങിയ സിനിമകളിലെ ഏറ്റവും മോശം സ്ത്രീകഥാപാത്രമാണ് 'അനിമലി'ലെ രശ്മികയുടെതെന്നാണ് ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നത്.

ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വങ്കയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് 'അനിമല്‍' നിര്‍മിച്ചിരിക്കുന്നത്. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ചിത്രം എത്തിയത്.

അമിത് റോയ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡിയാണ്. പ്രീതം, വിശാല്‍ മിശ്ര, മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്, ജാനി,അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍, രാമേശ്വര്‍, ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് 'അനിമലി'ലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

Tags:    
News Summary - AnimalAnimal OTT Release Date Confirmed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.