അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ.ഉണ്ണിമുകുന്ദൻ, ഷൈൻടോം ചാക്കോ, മാളവിക മേനോൻ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
മൻഹർ സിനിമാസിന്റെ ബാനറിൽ കൃഷ്ണ പ്രിയദർശനാണ് ചിത്രത്തിന്റെ നിർമ്മാണവും രചനയും , സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. അനൂപ് മേനോനൊപ്പം പത്മരാജൻ രതീഷ്, ശിവജി ഗുരുവായൂർ, ഡോക്ടർ രജിത് കുമാർ, ഡോ. അപർണ്ണ, കൃഷ്ണപ്രിയ, ആരാധ്യ, ശ്രേയ, രോഹിത് വേദ്, തൃശ്ശൂർ എൽസി,ശാന്ത കുമാരി, ബേബി മേഘന സുമേഷ് (ടോപ് സിംഗർ ഫെയിം),തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, കൃഷ്ണദിയ, വൈഷ്ണവി, ഹരിണി, മേഘന സുമേഷ്, തുടങ്ങിയവരാണ് ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഛയഗ്രഹണം- രജീഷ് രാമൻ, എഡിറ്റർ -അബു ജിയാദ്,ലിറിക്സ്- കൃഷ്ണ പ്രിയദർശൻ. സംഗീതം- രഞ്ജിനി സുധീരൻ,സുരേഷ് എരുമേലി എന്നിവരാണ് അണിയറപ്രവർത്തകർ. അബുദാബി, ഗുരുവായൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഒരു ശ്രീലങ്കൻ സുന്ദരി ഒക്ടോബറിൽ തിയറ്ററുകളിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.