ഉറുമ്പിനെയും കുഴിയാനയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് സിധു ദാസ് എഴുതി സംവിധാനം ചെയ്ത ഫാൻറസി ഹൃസ്വ ചിത്രം തരംഗമാവുന്നു. ആറ് മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള മാക്രോ അടിസ്ഥാനമാക്കിയ ഹൃസ്വചിത്രത്തിെൻറ പേര് 'ആൻറി ഹീറോ' എന്നാണ്. ക്യാമറയിലും മൊബൈൽ ഫോണിലുമായി ഒന്നര കൊല്ലത്തോളം സമയമെടുത്താണ് ഈ കൊച്ചു സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
യാതൊരുവിധ ആനിമേഷനോ, ഗ്രാഫിക്സോ ഉപയോഗിക്കാതെ യഥാർഥ ഉറുമ്പും കുഴിയാനയും തന്നെയാണ് ഹൃസ്വ ചിത്രത്തിലുള്ളത്. പെൻഡുലം ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിധു ദാസും അശിൻ പ്രസാദും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചത്. വിഷ്ണു വിശ്വനാഥ് എഡിറ്റിങ്ങും യധു കൃഷ്ണ പശ്ചാത്തല സംഗീതവും ശബ്ദ മിശ്രണവും നിർവഹിച്ചിരിക്കുന്നു. യൂട്യൂബിൽ ഒരു ലക്ഷം കാഴ്ച്ചക്കാരിലേക്ക് കുതിക്കുന്ന ആൻറിഹീറോക്ക് 15000ത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
വിഡിയോ കാണാൻ: https://youtu.be/vIfJu0FAZN0
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.