ബോളിവുഡ് ചിത്രമായ 'ദ കശ്മീർ ഫയൽ'സിനെതിരെയുളള ഇസ്രയേൽ സംവിധായകൻ നദവ് ലാപിഡിന്റെ വിവാദ പരാമർശത്തിന് മറുപടിയുമായുമായി നടൻ അനുപം ഖേർ. നുണ എത്ര തന്നെ പറഞ്ഞാലും അത് സത്യമാകില്ലെന്ന് നടൻ ട്വീറ്ററിൽ കുറിച്ചു.
'നുണയുടെ ഉയരം എത്രയായാലും സത്യവുമായി താരതമ്യം ചെയ്യുമ്പോൾ അത് ചെറുതായിരിക്കും. ദ കശ്മീർ ഫയൽ സിനിമയുടെ ചിത്രത്തിനൊപ്പം സ്റ്റീവൻ സ്പിൽബർഗിന്റെ ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു നടന്റെ പ്രതികരണം. സിനിമക്ക് പിന്തുണയുമായി നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.
നവംബർ 22നാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിച്ചത്. മേളയിൽ ഇത്തരത്തിലൊരു അപരിഷ്കൃതമായ സിനിമ ഉൾപ്പെടുത്തിയത് ഞെട്ടിച്ചെന്നായിരുന്നു സമാപന ചടങ്ങിൽ ജൂറി ചെയർമാൻ പറഞ്ഞത്. ഇതുപോലെയുള്ള സിനിമകൾ മേളക്ക് ചേർന്നതല്ലെന്നും ബാക്കി തിരഞ്ഞെടുക്കപ്പെട്ട 14 സിനിമകളും മികച്ച നിലവാരമുള്ളതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വിവേക് അഗ്നിഹോത്രിയാണ്, 1990 കളിലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപാലയനത്തെ ആസ്പദമാക്കി ചിത്രം ഒരുക്കിയത്. 2022 മാർച്ച് 11 ആണ് സിനിമ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.