മുംബൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന രണ്ടുഭാഷയിലൊരുക്കുന്ന ചിത്രം ഒറ്റിന്‍റെ (തമിഴിൽ രെണ്ടകം) ലൊക്കേഷനിൽ അപ്രതീക്ഷിത അതിഥിയായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ചിത്രത്തിലെ നായിക ഈഷ റബ്ബയുടെ ക്ഷണം സ്വീകരിച്ചാണ് അനുരാഗ് കശ്യപ് സെറ്റിൽ എത്തിയത്.
താരങ്ങൾക്കും സംവിധായകനുമൊപ്പം രണ്ടുമണിക്കൂറോളം ചെലവഴിച്ചാണ് അനുരാഗ് കശ്യപ് മടങ്ങിയത്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയുമാണ് ഒറ്റിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൊവിനോ ചിത്രം തീവണ്ടി ഒരുക്കിയ ഫെലിനി ടി.പിയാണ് സംവിധായകൻ.
ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറിൽ ഷാജി നടേശനാണ് ചിത്രം നിർമിക്കുന്നത്. ത്രില്ലർ സ്വഭാവമുള്ള റോഡ് മൂവിയാണ് ഒറ്റ്. മുംബൈയിലും ഗോവയിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഒറ്റ് നവംബറോടെ പൂർത്തിയാകും.
25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ഒറ്റ്. ഭരതൻ സംവിധാനം ചെയ്ത ദേവരാഗത്തിലാണ് അവസാനമായി അഭിനയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.