ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മലയാളത്തിലേക്ക്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ്ബിലൂടെയാണ് മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നത്. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. അഭിനേതാവായി മലയാള സിനിമയിലേക്ക് എത്തുന്നതിലുള്ള സന്തോഷവും അനുരാഗ് കശ്യപ് പങ്കുവെച്ചിട്ടുണ്ട്.
വിജയരാഘവൻ, വിൻസി അലോഷ്യസ്, റംസാൻ മുഹമ്മദ്, സുരഭി ലക്ഷ്മി, ഉണ്ണിമായ പ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം.
ശ്യാം പുഷ്കരൻ-ദിലീഷ് കരുണാകരൻ, ഷറഫു- സുഹാസ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥയൊരുങ്ങുന്നത്. കൂടാതെ മായാനദിക്ക് ശേഷം ആഷിഖ് അബു- ശ്യാം പുഷ്കരൻ- ദിലീഷ് കരുണാകരൻ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആഷിഖ് അബു ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത് .റെക്സ് വിജയനാണ് സംഗീതമൊരുക്കുന്നത്.അജയൻ ചാലിശ്ശേരിയാണ് പ്രൊഡക്ഷൻ ഡിസൈനർ.ഒപിഎം സിനിമാസിന്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.
റൈഫിൾ ക്ലബ്ബിന്റെ മോഷൻ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.