നിശബ്​ദ'വും ഒ.ടി.ടി റിലീസിന്; പ്രീമിയർ തിയതി ആമസോൺ പ്രൈം പുറത്തുവിട്ടു

ഒ.ടി.ടി റിലീസിനെരുങ്ങിയ അനുഷ്​ക ഷെട്ടിയും ആർ. മാധവനും സുപ്രധാന വേഷങ്ങളിൽ അഭിനയിച്ച ബഹുഭാഷാ ചിത്രം 'നിശബ്​ദ'ത്തിന്‍റെ പ്രീമിയർ തിയതി പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിലൂടെ ഒക്ടോബർ രണ്ടിന് ചിത്രം പുറത്തിറങ്ങും.

ഹേമന്ത് മധുകര്‍ ആണ് ഈ ഹൊറര്‍ ത്രില്ലർ സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദര്‍ ആണ്. പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്. ശാലിനി പാണ്ഡേ, അഞ്​ജലി, ഹോളിവുഡ്​ നടൻ മൈക്കൽ മാഡ്​സൺ എന്നിവരാണ്​ മറ്റ്​ താരങ്ങൾ​​. സാക്ഷിയെന്ന ഊമയായ കലാകാരിയുടെ വേഷത്തിലാണ്​ അനുഷ്​ക അഭിനയിച്ചിരിക്കുന്നത്​. ആൻറണി എന്ന സംഗീതജ്ഞൻെറ വേഷം​ മാധവൻ കൈകാര്യം ചെയ്​തിരിക്കുന്നു​.

Full View


Tags:    
News Summary - Anushka Shetty and Madhavan's film to release on Amazon Prime Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.