തൃശൂർ: നാദിർഷായുടെ പുതിയ സിനിമ 'ഈശോ'ക്കെതിരെ തൃശൂർ അതിരൂപത രംഗത്ത്. 'ഈശോ' എന്ന പേരിൽ സിനിമ ചിത്രീകരിക്കുന്നത് അപലപനീയമാണെന്നും ഇത് ക്രൈസ്തവർക്ക് വേദനാജനകമാണെന്നും അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
കമ്പോള ലക്ഷ്യത്തോടെയും അധികാര മോഹത്തോടെയും വർഗീയ ചിന്തകളോടെയും മതചിഹ്നങ്ങളെയും നന്മയുടെ പ്രതീകങ്ങളെയും മോശമായി ചിത്രീകരിക്കുന്നത് കൂടിവരികയാണ്. ശത്രുവിനെപ്പോലും സ്നേഹിക്കാൻ പറഞ്ഞ യേശുവിെൻറ അനുയായികളായ ക്രൈസ്തവരെ ആക്രമിച്ചാൽ തിരിച്ചടിക്കില്ലെന്ന ചിന്തയിൽ അവർക്കെതിരായ പ്രവർത്തനങ്ങളാണ് കൂടുതൽ. ഈശോ, കേശു ഈ വീടിെൻറ നാഥൻ എന്നീ സിനിമകളെ ഇങ്ങനെയാണ് കാണേണ്ടത്. ശത്രുക്കളെ സ്നേഹിക്കാനാണ് ഈശോ പറഞ്ഞത്. അതേ സമയം, അകാരണമായി മർദിച്ചയാളോട് എന്താണ് കാരണമെന്നും തിരിച്ചുചോദിച്ചിട്ടുണ്ട്.
ജയസൂര്യ നായകനാവുന്ന 'ഈശോ നോട്ട് ഫ്രം ബൈബിൾ' എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞദിവസം പുറത്ത് വന്നതിന് പിന്നാലെയാണ് വിവാദങ്ങളുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.