വയലുങ്കൽ ഫിലംസ് ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന "മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ" എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നപോലെ ബംഗാളിയായ നായകനായിട്ടാണ് അരിസ്റ്റോ സുരേഷ് എത്തുന്നത് . അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും, നിർമ്മാതാവും ചിത്രത്തിന്റെ സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു.. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ടാകും.
അരിസ്റ്റോ സുരേഷിനെ കൂടാതെ കൊല്ലം തുളസി, ബോബൻ ആലുo മുടാൻ, വിഷ്ണു പ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട് മലയാള മനോരമ കോമഡി പ്രോഗ്രം ഒരു ചിരി ബാബർ ചിരിയിലെ താരം ഷാജി മാവേലിക്കര,വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ് കൊല്ലം ഭാസി, അതോടൊപ്പം ഏകദേശം നൂറിൽ പരം സിനിമ സീരിയൽ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .
വയലുങ്കല്‍ ഫിലിംസിന്റെ ബാനറിൽ സംവിധായകൻ ജോബി വയലുങ്കലാണ് ചിത്രം കഥ എഴുതി നിർമിക്കുന്നത്. തിരക്കഥ-സംഭാഷണം- ജോബി വയലുങ്കല്‍, ധരന്‍. എ കെ ശ്രീകുമാറാണ് കാമറ കൈകാര്യം ചെയ്യുന്നത്. , എഡിറ്റര്‍-ബിനോയ് ടി വര്‍ഗ്ഗീസ്. കല- ഗാഗുല്‍ ഗോപാല്‍, ഗാനരചന, ജോബി വയലുങ്കല്‍, സ്മിത സ്റ്റാലിന്‍, മ്യൂസിക്-ജെസീര്‍,അസിം സലിം,വി വി രാജേഷ്,മേക്കപ്പ്-അനീഷ് പാലോട്,ബി ജി എം.-ബിജി റുഡോള്‍ഫ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടര്‍-മധു പി നായര്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, കോസ്റ്റ്യൂം-ബിന്ദു അഭിലാഷ്, കൊറിയോഗ്രാഫര്‍-മനോജ് കലാഭവന്‍,ഡ്രോണ്‍- അബിന്‍ അജയ്, ഗായകര്‍-അരവിന്ദ് വേണുഗോപാല്‍, വൈക്കം വിജയലക്ഷ്മി, സന്നിധാനം, പല്ലവി എന്നിവരാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.