െചന്നൈ: ചരമവാർഷിക ദിനത്തിൽ തമിഴ്നാട് പുരട്ച്ചി തൈലവർ ഡോ. എം.ജി. രാമചന്ദ്രനെ ഓർമിച്ചെടുത്ത് തൈലവി ടീം. സിനിമയിൽ എം.ജി.ആറായി എത്തുന്ന അരവിന്ദ് സ്വാമിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ടു. അരവിന്ദ് സ്വാമിയുടെ വിവിധ െലാക്കേഷൻ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
എം.ജി.ആറിന്‍റെ 103ാമത് ജന്മദിനത്തിൽ അരവിന്ദ് സ്വാമിയുടെ ആദ്യ ലുക്ക് തൈലവി ടീം പുറത്തുവിട്ടിരുന്നു. എം.ജി.ആറിന്‍റെ അതേ വേഷപകർച്ചയിലാണ് അരവിന്ദ് സ്വാമി എത്തുന്നത്. അതിനായി അരവിന്ദ് സ്വാമി അടിമുടി ഗെറ്റപ്പിൽ മാറ്റം വരുത്തിയിരുന്നു.
'പുരട്ച്ചി തൈലവർ എം.ജി.ആറിന്‍റെ വേഷം ചെയ്യുകയെന്ന ബഹുമതി മാത്രമല്ല, വലിയൊരു ഉത്തരവാദിത്തം കൂടിയായിരുന്നു. എന്നിൽ വിശ്വാസം അർപ്പിച്ച് ഈ വേഷം നൽകിയ സംവിധായനും നിർമാതാവിനുമെല്ലാം ഞാൻ നന്ദി രേഖപ്പെടുത്തുന്നു. തലൈവരുടെ ഓർമയിൽ ഈ ചിത്രങ്ങൾ ഞാൻ പോസ്റ്റ് െചയ്യുന്നു' -എന്ന കുറിപ്പോടെയാണ് അരവിന്ദ് സ്വാമി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് തൈലവി. എ.എൽ. വിജയ് ആണ് സംവിധാനം ചെയ്യുന്നത്. ജയലളിതയായി കങ്കണ റണവാത്തും എം.ജി.ആറായി അരവിന്ദ് സ്വാമിയുമാണ് എത്തുന്നത്. െക.ആർ. വിജയേന്ദ്ര പ്രസാദാണ് തൈലവിക്ക് തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദനാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.