രജനീകാന്ത് നായകനായ കാലാ എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'സാർപട്ടാ പരമ്പരൈ'യുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ആര്യ നായകനായി എത്തുന്ന ചിത്രം ജൂലൈ 22ന് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തും. സംവിധായകൻ പാ രഞ്ജിത്തും ആര്യയുമാണ് റിലീസ് തിയതി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. മഗാമുനി, ടെഡി ബിയർ എന്നീ ചിത്രങ്ങൾക്ക് ശേഷം ആര്യ നായകനാകുന്ന സാർപട്ടാ പരമ്പരൈ താരത്തിെൻറ കരിയറിലെ തന്നെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ്.
വ്യക്തിയായാലും, സമൂഹമായാലും വെറുതെ ജീവിച്ചു പോകുന്നതിലും യോഗ്യതയോടെ ജീവിക്കുന്നതിനും തമ്മിൽ വലിയ വത്യാസമുണ്ട് എന്ന ബാബ സാഹിബ് അംബേദ്ക്കറുടെ വാക്കുകൾ ഉദ്ധരിച്ചാണ് പാ രഞ്ജിത്ത് ചിത്രത്തിെൻറ പോസ്റ്റർ പങ്കുവെച്ചത്.
പാ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിെൻറ രചന നിർവഹിച്ചിരിക്കുന്നത്. 1980കളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം തമിഴ്, തെലുഗു ഭാഷകളിലാണ് ഇറങ്ങുന്നത്. 1980 കാലഘട്ടത്തിൽ വടക്കൻ ചെന്നൈയിൽ നിലനിന്നിരുന്ന ബോക്സിംഗ് ഭ്രമത്തിെൻറ കഥയാണ് സാർപട്ടാ പറയുന്നത്. ചിത്രത്തിന് വേണ്ടി ആര്യ നടത്തിയ മേക്കോവർ വലിയ ശ്രദ്ധ നേടിയിരുന്നു. സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്‍, ജോണ്‍ കൊക്കെന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.