ത്രില്ലറുമായി ജിസ് ജോയ്- ആസിഫ് അലി കൂട്ടുകെട്ട്: ചിത്രീകരണം തുടങ്ങി

ജിസ് ജോയ്- ആസിഫ് അലി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ തുടങ്ങി. ബോബി-സഞ്ജയ് യുടേതാണ് ഈ ചിത്രത്തിന്റെ കഥ. സെന്‍ട്രല്‍ അസ്വര്‍ട്ടൈസിങ് ഏജന്‍സി നിര്‍മ്മിക്കുന്ന ചിത്രം ത്രില്ലർ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്.

ആസിഫ് അലി, നിമിഷാ സജയന്‍, ആന്റണി വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സിദ്ദിഖ്, അതുല്യ, റെബേക്കാ മോത്തിക്കാ ജയന്‍, ഡോ.റോണി ഡേവിഡ്, ശീലഷ്മി, ശ്രീഹരി എന്നിവരും പ്രധാന താരങ്ങളാണ്.

ബാഹുല്‍ രമേഷാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്-രതീഷ് രാജ് കലാസംവിധാനം - എം.ബാവ, ചീഫ് അസ്സോസ്സിയേറ്റ്, ഡയറക്ടര്‍-രതീഷ് മൈക്കിള്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍-ഫര്‍ഹാന്‍ പി. ഫൈസല്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ്. ഷിബു പന്തലക്കോട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ജാവേദ് ചെമ്പ്, കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് പ്രദര്‍ശനത്തിനെത്തിക്കുന്നു. ഫോട്ടോ-രാജേഷ് നടരാജന്‍.

Tags:    
News Summary - Asif Ali, ,Jis Joy, Nimisha Sajayan, Antony Varghese,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.