ആസിഫ് അലിയും സൈജു കുറുപ്പും പ്രധാന വേഷത്തിൽ എത്തുന്ന 'എ രഞ്ജിത്ത് സിനിമ'യിലെ ആദ്യ ഗാനം പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. കൊച്ചി സെന്റ് ആൽബർട്ട്സ് കോളേജിൽ നടന്ന പ്രേത്യേക ഓഡിയോ ലോഞ്ച് പരിപാടിയിലാണ് ചിത്രത്തിലെ ഗാനം പുറത്ത് വിട്ടത്.
ചിത്രത്തിലെ താരങ്ങളായ ഹരിശ്രീ അശോകൻ, സൈജു കുറുപ്പ്, ആൻസൺ പോൾ, ഹന്ന റെജി കോശി, ജ്യൂവൽ മേരി, കലാഭവൻ നവാസ്, കൃഷ്ണ, എന്നിവർക്കൊപ്പം സാജൻ പള്ളുരുത്തി, സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, സംവിധായകൻ നിഷാന്ത് സാറ്റു, നിർമ്മാതാവ് നിഷാദ് പീച്ചി, ബാബു ജോസഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നമിത് ആർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
റഫീഖ് അഹമ്മദ്‌ന്റെ വരികൾക്ക് മിഥുൻ അശോകൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൻ ആണ്. ചിത്രത്തിലെ "കണ്ണിൽ ഒരിത്തിരി നേരം" പ്രണയ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ചിത്രം ഡിസംബർ എട്ടിന് തിയേറ്ററുകളിൽ എത്തും.
നിഷാന്ത് സാറ്റു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, അജു വർഗീസ്, കലാഭവൻ നവാസ്, രഞ്ജി പണിക്കർ ജെ.പി (ഉസ്താദ് ഹോട്ടൽ ഫെയിം), കോട്ടയം രമേശ്, ജയകൃഷ്ണൻ, മുകുന്ദൻ, കൃഷ്ണ, കൃഷ്ണൻ ബാലകൃഷ്ണൻ, സന്തോഷ് ജോർജ് കുളങ്ങര, ജാസ്സി ഗിഫ്റ്റ് ജോർഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനൻ, തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.
ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് നമിത് ആർ, വൺ ടു ത്രീ ഫ്രെയിംസ് എന്നിവരാണ്. ഛായാഗ്രഹണം സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ് കുമാർ എന്നിവർ നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, കല-അഖിൽ രാജ് ചിറയിൽ, കോയാസ് , മേക്കപ്പ്- റോണി വെള്ളത്തൂവൽ, വസ്ത്രാലങ്കാരം- വിപിൻദാസ്, സ്റ്റിൽസ്- നിദാദ്, ശാലു പേയാട് പരസ്യകല- കോളിൻസ് ലിയോഫിൽ . പി.ആർ.ഒ- റോജിൻ കെ റോയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.